Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NavyaNair

America

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന് ന​വ്യ നാ​യ​രു​ടെ നൃ​ത്ത​വി​രു​ന്ന്; ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യ്ക്ക് മാ​റ്റു​കൂ​ട്ടും

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ 2026ലെ ​അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വൻ​ഷ​ന് ക​ലാ​പ്രൗ​ഢി പ​ക​രാ​ൻ മ​ല​യാ​ള​ത്തി​ന്‍റെ പ്ര​മു​ഖ ച​ല​ച്ചി​ത്ര​താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ന​വ്യ നാ​യ​ർ എ​ത്തു​ന്നു.

ഈ മാസം ആറ് മു​ത​ൽ എട്ട് വ​രെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ മൂ​ന്നാം ദി​വ​സ​മാ​യ ഈ മാസം എട്ടിലെ ​ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ ന​വ്യ നാ​യ​രു​ടെ നൃ​ത്താ​വി​ഷ്കാ​ര​ത്തോ​ടെ​യാ​കും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കു​ക.

ന​വ്യ നാ​യ​രു​ടെ സാ​ന്നി​ധ്യം ക​ൺ​വ​ൻ​ഷ​നി​ലെ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ മി​ക​വും പ്രൗ​ഢി​യും പ​ക​രു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്റ് സ​ജി​മോ​ൻ ആന്‍റണി അ​റി​യി​ച്ചു.

മ​ല​യാ​ള സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യ ന​വ്യ നാ​യ​ർ, അ​ഭി​ന​യ​രം​ഗ​ത്തെ മി​ക​വി​നൊ​പ്പം ശാ​സ്ത്രീ​യ നൃ​ത്ത​ത്തോ​ടു​ള്ള സ​മ​ർ​പ്പ​ണ​ത്തി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​ണ്.

കേ​ര​ള​ത്തി​ന്‍റെ ക​ലാ​പാ​ര​മ്പ​ര്യം ആ​ഗോ​ള വേ​ദി​ക​ളി​ലേ​ക്ക് എ​ത്തി​ച്ച ക​ലാ​കാ​രി​യു​ടെ സാ​ന്നി​ധ്യം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഈ ​മ​ഹാ​സം​ഗ​മ​ത്തി​ന് പ്ര​ത്യേ​ക മാ​റ്റു​കൂ​ട്ടു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​റ​ർ ജോ​യ് ചാ​ക്ക​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ കു​ടും​ബ​കേ​ന്ദ്രി​ത ആ​ശ​യ​ങ്ങ​ളും സ​മ്പ​ന്ന​മാ​യ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്.

സം​ഘ​ട​നാ സ​മ്മേ​ള​നം എ​ന്ന​തി​ലു​പ​രി ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക മ​ഹോ​ത്സ​വ​മാ​യാ​ണ് ക​ൺ​വെ​ൻ​ഷ​ൻ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ന​വ്യ നാ​യ​ർ​ക്കൊ​പ്പം ന​ട​നും സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ നാ​ദി​ർ​ഷ​യും ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ്യൂ​ഷ​ൻ ഷോ, 101 ​ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ഉ​ദ്ഘാ​ട​ന നൃ​ത്താ​വി​ഷ്കാ​രം, നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ക​ലാ​പ്ര​തി​ഭ​ക​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന "America Got Talent' എ​ന്നി​വ​യും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കും.

"കേ​ര​ള​ത്തി​ന്‍റെ ക​ലാ​സാം​സ്കാ​രി​ക പൈ​തൃ​കം അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ക എ​ന്ന​താ​ണ് ഫൊ​ക്കാ​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്. ശാ​സ്ത്രീ​യ നൃ​ത്ത​ത്തെ​യും മ​ല​യാ​ള സം​സ്കാ​ര​ത്തെ​യും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​നി​ർ​ത്തു​ന്ന ന​വ്യ നാ​യ​രു​ടെ സാ​ന്നി​ധ്യം ആ ​ല​ക്ഷ്യ​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രും' എ​ന്ന് ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളെ കു​ടും​ബ​സ​മേ​തം ഒ​രു​മി​പ്പി​ക്കു​ന്ന ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ 2026 ക​ല​യും പാ​ര​മ്പ​ര്യ​വും കു​ടും​ബ​സൗ​ഹൃ​ദ​വും ഒ​ത്തു​ചേ​രു​ന്ന ശ്ര​ദ്ധേ​യ വേ​ദി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സം​ഘാ​ട​ക​ർ.

Latest News

Corehub Up